പത്തനംതിട്ട : എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ രണ്ട് വീടുകൾ തകർന്നു. ഈ വീടുകളിൽ ഉണ്ടായിരുന്ന ഏഴ് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കറ്റു. ജോസിന്റെ വീട്ടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു . കണമല എഴുത്വാപുഴ ബൈപ്പാസ് റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്.
ഈ മേഖലയിൽ രാത്രി 11 മണിയോടെ തുടങ്ങിയ മഴ രാവിലെ പുലർച്ചെ 5 മണിക്കാണ് അവസാനിച്ചത്.
Advertisements