പത്തനംതിട്ട: പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രിക്കെതിരെ സമരം തുടങ്ങി സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികള്‍. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്‍റെ അംഗീകാരത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലാണ് വിദ്യാർത്ഥി പ്രതിഷേധം. പ്രശ്നപരിഹാരത്തിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്. ആരോഗ്യമന്ത്രിയെ വിശ്വസിച്ച് മെരിറ്റ് സീറ്റില്‍ പഠിക്കാനെത്തിയ നഴ്സിംഗ് വിദ്യാർത്ഥികള്‍ക്കാണ് നിലവിലെ ഗതികേട്. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു കോളേജിനായാണ് നഴ്സിംഗ് വിദ്യാർത്ഥികളുടെ തെരുവിലെ പ്രതിഷേധം. നഴ്സിംഗ് കോളേജിന്റ പ്രാഥമിക സൗകര്യങ്ങളൊന്നും തന്നെ പത്തനംതിട്ടയിലില്ല.
വാടകക്കെട്ടത്തിലാണ് നഴ്സിംഗ് സ്കൂള്‍ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഇല്ല, കോളേജ് ബസ്സില്ല. ഒടുവില്‍ ഐ.എൻ.സി അംഗീകാരമല്ലെന്ന കാരണത്താല്‍ പരീക്ഷഫലം ആരോഗ്യസർവകലാശാല തടഞ്ഞ നടപടി വരെയുണ്ടായി. 60 വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം തന്നെ ആശങ്കയിലായ സാഹചര്യത്തിലാണ് നിലവിലെ സമരം. കഴിഞ്ഞ കൊല്ലമാണ് നഴ്സിംഗ് കോളേജ് തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് അധികൃതർ ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സാമ്ബത്തിക ബാധ്യത മൂലം പട്ടികവർഗ്ഗ വിദ്യാർത്ഥി പഠനം നിർത്തിയ സാഹചര്യം വരെയുണ്ടായെന്നും രക്ഷിതാക്കള്‍ പറയുന്നത്.