പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി മഴ തുടരുന്നതിനാല്‍ പമ്പ, മണിമല നദികളില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Advertisements