മല്ലപ്പള്ളി : കേരളാ കർഷകസംഘം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മല്ലപ്പള്ളിയിൽ തുടക്കമായി.
പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തുന്നതിനായി നിരണത്ത് എ ജി ഈപ്പൻ സ്മൃതി മണ്ഡപത്തിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ശ്രീരേഖ ജി നായർ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ജനു മാത്യുവിനു കൈമാറിയ പതാക സമ്മേളന നഗറിൽ സംഘം സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം എ പത്മകുമാർ ഏറ്റുവാങ്ങി. പൊതു സമ്മേളന നഗറിൽ ഉയർത്തുന്നതിനായി മലയാലപ്പുഴ എൻ എൻ സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ എം ഏരിയാ സെക്രട്ടറി ശ്യാംലാൽ ജില്ലാ എക്സികുട്ടീവ് അംഗം ആർ ഗോവിന്ദിന് കൈമാറിയ പതാക മല്ലപ്പള്ളിയിൽ സംഘാടക സമിതി കൺവീനർ കെ പി രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
കുന്നന്താനം മാന്താനത്ത് വി പി രാഘവൻനായർ സ്മൃതി മണ്ഡപത്തിൽ നിന്നും സിപിഐ എം ലോക്കൽ സെക്രട്ടറി എസ് വി സുബിൻ സംഘം ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ എം കെ മധുസൂദനൻ നായർക്ക് കൈമാറിയ കൊടിമരം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഏറ്റു വാങ്ങി. പൊതു സമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ ബിനു വർഗീസ് പതാക ഉയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാവിലെ 9 മണിക്ക് മല്ലപ്പള്ളി സിഎം എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ (സി കെ
മോഹനൻ നായർ നഗർ) പ്രതിനിധി സമ്മേളനം തുടങ്ങും. പ്രതിനിധി സമ്മേളന നഗറിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണി ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ഒക്ടോബർ 2 ഞായറാഴ്ച സി എം എസ് ജംഗ്ഷനിൽ നിന്നും കാൽ ലക്ഷം പേർ അണിനിരക്കുന്ന കർഷക റാലി നടക്കും. മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ (ടി കെ രാഘവൻപിള്ള നഗർ) നടക്കുന്ന പൊതു സമ്മേളനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ്, കെ പി ഉദയഭാനു, രാജു ഏബ്രഹാം, കെ വി കുഞ്ഞമ്പു എംഎൽഎ, എ പത്മകുമാർ, ഓമല്ലൂർ ശങ്കരൻ, എ പത്മകുമാർ, ജി ശ്രീരേഖ, പി ആർ പ്രദീപ് എന്നീ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.