കോന്നി ചിറ്റുമുക്കിൽ സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തിൽ ചിറ്റുമുക്ക് കാലായി സ്വദേശി മോഹൻകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അമിത അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നേമം സ്വദേശിനിയായ 46-കാരിക്ക് മോഹൻകുമാറിന്റെ വീട്ടിൽവെച്ച് കുത്തേറ്റത്. കഴുത്തിൽ കുത്തേറ്റ നിലയിൽ പ്രാണരക്ഷാർഥം വീടിന് പുറത്തേക്ക് ഓടിയ സ്ത്രീയെ സമീപവാസികളാണ് ആദ്യം കണ്ടത്. നഗ്നമായ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ കഴുത്തിലെ മുറിവിൽനിന്ന് ചോര വാർന്നൊഴുകിയിരുന്നു. തുടർന്ന് സമീപവാസികൾ സ്ത്രീയ്ക്ക് വസ്ത്രങ്ങൾ നൽകുകയും വിവരം പോലീസിൽ അറിയിച്ച് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
സ്ത്രീയുടെ മൊഴിൽ
സാമ്പത്തിക തർക്കത്തെ തുടർന്നാണ് മോഹൻകുമാർ തന്നെ ആക്രമിച്ചതെന്നാണ് രേഖപ്പെടുത്തയിരിക്കുന്നത്. മോഹൻകുമാറും നേമം സ്വദേശിനിയും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണ്. വസ്തുകച്ചവടത്തിലെ കമ്മിഷനും കടം വാങ്ങിയതും ഉൾപ്പെടെ അഞ്ചു ലക്ഷം രൂപ മോഹൻകുമാർ തനിക്ക് നൽകാനുണ്ടെന്നാണ് സ്ത്രീയുടെ ആരോപണം. കഴിഞ്ഞ ദിവസം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഇയാൾ ആക്രമിച്ചെന്നും ഇവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, സ്ത്രീയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ
Advertisements