കൂടൽ : കൂടൽ ഗവ എൽ പി സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥി ആനന്ദിനു വീട് ഒരുക്കി കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ. കലഞ്ഞൂർ പഞ്ചായത്തിൽ ഇരുപതാം വാർഡിൽ കൊല്യാനിക്കോട് പാറക്കൂട്ടത്തിൽ
3 സെന്റ് ഭൂമിയുള്ള ആനന്ദിനും സഹോദരിക്കും മാതാപിതാക്കൾഉദയനും ശ്യാമളയ്ക്കും സ്വന്തമായി അടച്ചുറപ്പുള്ള വീടില്ല. ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഷെഡ്ഡിലാണ് ഇവർ താമസിക്കുന്നത്. ഇത് എംഎൽഎയുടെ മുന്നിൽ കൂടൽ ഗവൺമെന്റ് എൽപി സ്കൂൾ അധികൃതർ അറിയിക്കുകയായിരുന്നു.തുടർന്ന് ആനന്ദിന്റെ വീട് സന്ദർശിച്ച എംഎൽഎ അദ്ദേഹത്തിന്റെ കരുതൽ ഭവന പദ്ധതി പ്രകാരം അനന്തുവിന് അടച്ചുറപ്പുള്ള വീട് പണിത് നൽകാം എന്ന് അറിയിച്ചു.
കോന്നി കുളത്തുങ്കൽ സ്വദേശി ജോയ് വഞ്ചിപ്പാറ വീട് നിർമ്മിക്കാൻ ആവശ്യമായ സഹായം നൽകാമെന്ന് എംഎൽഎക്ക് ഉറപ്പു കൊടുത്തു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സ്കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ അനന്ദിന്റെ വീടിന് എംഎൽഎ തറക്കല്ലിട്ടു. വളരെ വേഗത്തിൽ നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചു ആനന്ദിനും കുടുംബത്തിനും നൽകുമെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ എംഎൽഎ യോടൊപ്പം ജോയ് വഞ്ചിപ്പാറ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ, പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ ഡാനിയേൽ, ഷാൻ ഹുസൈൻ, കൂടൽ എൽപിഎസ് പിടിഎ പ്രസിഡണ്ട് അനിൽ കുമാർ, വൈസ് പ്രസിഡണ്ട് ജിനുമോൻ സാമുവൽ,
അധ്യാപകരായ സിസിൽ രാജൻ, ഫൗസി ജഹാൻ,അരുവാപ്പുലം സഹകരണ ബാങ്ക് പ്രസിഡണ്ട് കോന്നിയൂർ വിജയകുമാർ, രാജേഷ് ആക്ലെത്ത്, ഫാദർ മോൻസി വർഗീസ് തോമസ് , വി ഉന്മേഷ്, വിഷ്ണു തമ്പി, പുഷ്പ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎയുടെ കരുതൽ ഭവന പദ്ധതിയിലെ മൂന്നാമത്തെ വീടാണ് ആനന്ദിനു നിർമ്മിച്ചു നൽകുന്നത്.