മല്ലപ്പളളിയിൽ വഴിയോര കച്ചവടം ഒഴിപ്പിക്കാൻ നടപടി:
ഒഴിപ്പിക്കലിന്റെ ഭാഗമായി കച്ചവടക്കാർക്ക് കത്തു നൽകി അധികൃതർ

മല്ലപ്പള്ളി : ടൗണിലെ വഴിയോര കച്ചവടം പൂർണ്ണമായും ഒഴിവാക്കുന്നതിന് നടപടിയുമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാർക്ക് നോട്ടിസ് നൽകി. പഞ്ചായത്തിന്റെയും പോലിസിന്റെയും സഹകരണത്തോടെ വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ വഴിയോര കച്ചവടങ്ങൾ തിങ്കളാഴ്ചയോടെ ഒഴിയണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. നീക്കം ചെയ്യാൻ തയ്യാറാകാത്ത സ്ഥാപനങ്ങൾ പൊതുമരാമത്ത് നീക്കം ചെയ്യുന്നതിനാണ് തിരുമാനം. വ്യാപാരികളും ജനങ്ങളും നൽകിയ പരാതിയെ തുടർന്നാണ് നടപടി. വഴിയോര കച്ചവടം മൂലം അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. എസ് ഐ രാജേഷ് കെ, സി പി ഒ പ്രവീൺ, ശശികാന്ത്, പിഡബ്യുഡി എഇ ശാലിനി മാത്യു, ഓവർസിയർ റോബോട്ട് എം പിലിപ്പ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാകുര്യക്കോസ്, വൈസ് പ്രസിഡൻ്റ് റജിപണിക്കമുറി എന്നിവരുടെ നേതൃത്വത്തിൽ നോട്ടീസ് കച്ചവടക്കാർക്ക് നൽകിയത്.

Hot Topics

Related Articles