ആറന്മുള ഉപജില്ലാ കലോത്സവം ഉദ്ഘാടനം നടത്തി

കോഴഞ്ചേരി : ആറന്മുള ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ചിത്രകാരന്മാർക്കിടയിലെ വരയുടെ രാജാവ് ജിതേഷ്ജി എത്തിയത് മത്സരാർത്ഥികളിലും രക്ഷിതാക്കളെയും സംഘാടകരെയും ഒരുപോലെ ആവേശഭരിതരാക്കി.
തന്റേതായ സിഗ്നേച്ചർ ശൈലിയിൽ വരവേഗ വിസ്മയത്തിലൂടെയാണ് അദ്ദേഹം കലോത്സവം ഉദ്ഘാടനം ചെയ്തത്. ന്യു ജനറേഷനു ആവേശം പകരുന്ന അത്യന്തം വേറിട്ട ഇന്ററാക്റ്റീവ് രീതിയിലാണ് ഇക്കുറി കലാമത്സരങ്ങളുടെ ഔചാരികമായ ഉദ്ഘാടനം നടന്നത്.
ബ്രഹ്മാണ്ഡ സിനിമകളിലെ നായകരായ കെ ജി എഫ് നായകൻ റോക്കി ഭായിയെയും ചിന്നദളപതി വിജയിയെയും മെഗാസ്റ്റാർ മോഹൻലാലിനെയുമൊക്കെ വേഗത്തിൽ വരച്ച് ജിതേഷ്ജി സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി.

Advertisements

കലോത്സവ പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു . കിടങ്ങന്നൂർ എസ് ജി വി ജി വി എച്ച് എസ് എസിൽ വെച്ചു നടന്ന ഉദ്ഘാടനസമ്മേളനത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി . എസ് ജി വി ജി ഹയർസെക്കന്ററി സ്കൂൾ മാനേജർ കൃഷ്ണാനന്ദ പൂർണ്ണിമാ അനുഗ്രഹപ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അനീഷ് മോൻ, ആറന്മുള
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ദീപ നായർ, എസ് ജി വി ജി സ്കൂൾ പ്രിൻസിപ്പൽ ഷൈലജ കെ നായർ, ഹെഡ്മിസ്ട്രെസ് മായാ ലക്ഷ്മി എസ്, സ്കൂൾ പി ടി എ പ്രസിഡന്റ് രാജേഷ് ആർ,
തുടങ്ങിവർ സംസാരിച്ചു. ആറന്മുള എ ഇ ഓ നിഷ ജെ സ്വാഗതവും സ്വീകരണകമ്മറ്റി കൺവീനർ അജിത് എബ്രഹാം കൃതജ്ഞതയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.