നാലമ്പല ദർശനം; തീർഥയാത്രയുമായി കെ എസ് ആർ ടി സി

തിരുവല്ല: കർക്കടക മാസ ത്തിൽ നാലമ്പല ദർശന തീർഥയാത്രയുമായി കെഎസ്ആർടി സി. ജില്ലയിലെ വിവിധ ഡിപ്പോക ളിൽ നിന്നാണ് നാലമ്പല ദർശനത്തിനുള്ള സൗകര്യമൊരുക്കുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് തീർഥയാത്ര. ഭക്തർക്ക് പ്രത്യേകം ദർശന സൗകര്യവും
ലഭിക്കും. പുലർച്ചെ പുറപ്പെട്ട് നാലമ്പലങ്ങളിലും ദർശനം നടത്തി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും 17 മുതൽ സർവീസ് തുടങ്ങും. ഗ്രൂപ്പായി ബുക്ക് ചെയ്യാം.
ജില്ലാ കോഓർഡിനേറ്റർ 9744348037.
തിരുവല്ല: 9744348037, 9074035832, 6238302403.
അടൂർ: 9846460020. പത്തനംതിട്ട: 9847042507. കോന്നി: 8281855766.

Advertisements

Hot Topics

Related Articles