മല്ലപ്പള്ളി : ആറു കോടി തൊണ്ണൂറ് ലക്ഷം രൂപയ്ക്ക് കിഫ്ബി മുഖേന പണിതീർത്ത പത്തനംതിട്ട – മല്ലപ്പള്ളി – വായ്പ്പൂര് റോഡിന്റെ വശത്തെ കാടു തെളിച്ച് നാട്ടുകാർ. ഊട്ടുകുളം എഴുമറ്റൂർ റോഡ് പണി പൂർത്തീകരിച്ച് നാളേറെയായിട്ടും വശങ്ങളിലെ കാടുകൾ തെളിക്കാതെ കൈ കഴുകി കരാറുകാരൻ.
വീതിയെടുക്കാതെ പണി പൂർത്തികരിച്ച റോഡ് വശത്തെ കാടുകൾ തെളിക്കുമെന്ന് പണിയുടെ സമയത്ത് കരാറുകാരൻ സമ്മതിച്ചു എങ്കിലും ഒന്നും നടന്നില്ല.
ഒടുവിൽ പ്രദേശവാസികൾ മുന്നിട്ടിറങ്ങി റോഡിലേക്ക് വളർന്ന കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി.
വളവുകളിൽ കാടുവളർന്ന് കാഴ്ച മറച്ചതോടെ വാഹനാപകടങ്ങൾ പതിവായി.
ഒടുവിൽ നാട്ടുകാർ ഇറങ്ങി
കാടുകൾ വെട്ടിത്തെളിക്കേണ്ടി വന്നു.
Advertisements