മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു : റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട : കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവ്വര്‍ ഹൗസിലെ രണ്ട് ജനറേറ്ററുകള്‍ ഡ്രിപ്പായതിനാല്‍ മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് .
ഡാമിലെ ജലനിരപ്പ് 22 തിങ്കൾ 9.10 പി എം -ന് ജലനിരപ്പ് 190.00 മീറ്ററിന് മുകളില്‍ എത്തിയതിനാല്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍
ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തേണ്ടതായി
വരുന്നതും ; അധിക ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി
വിടുന്നതുമാണ് .
ഇപ്രകാരം തുറന്നു
വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍
നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം
മുതല്‍ കക്കാട് പവർ ഹൗസ്
വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും
ഒഴിവാക്കേണ്ടതുമാണ് എന്നറിയിക്കുന്നു .

Advertisements

Hot Topics

Related Articles