പത്തനംതിട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ
ഭക്ഷണശാലകളിൽ ഓപ്പറേഷൻ സേ ഈറ്റ് ന്റെ ഭാഗമായി മിന്നൽ പരിശോധന നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പതിനഞ്ചോളം സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. കുമ്പഴയിലെ ഹിൽ പാർക്ക് ബാർ ഹോട്ടലിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചു.
ഈ ബാർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കി. നിരന്തര പരിശോധനകളുടെ
ഫലമായി നഗരത്തിലെ
ഭക്ഷണശാലകളുടെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു. പരിശോധനയിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ വൈ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, സുജിത എസ് പിള്ള തുടങ്ങിയവർ പങ്കെടുത്തു .
പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന: കുമ്പഴയിലെ ഹോട്ടലിൽ നിന്ന് അടക്കം പഴകിയ ആഹാരസാധനങ്ങൾ പിടികൂടി
Advertisements