തിരുവല്ല : റവന്യൂ ടവറിൽ 2 ദിവസമായി ഭാഗിഗമായി വൈദ്യുതി നിലച്ച നിലയിൽ.
പാനൽ ബോർഡിൽ ഉണ്ടായ ഷോർട്ടിംഗ് മൂലം പാനൽ ബോർഡ് തകരാറിലായതാണ് വൈദ്യുതി ഇല്ലാത്തത് എന്നാണ് ഹൗസിംഗ് ബോർഡ് അധികൃതർ പറയുന്നത്. ബുധനാഴ്ച വൈകിട്ട് വോൾട്ടേജ് ഏറ്റക്കുറച്ചിൽ മൂലം വൈദ്യുതി നഷ്ടപ്പെടുകയും തിരികെ വൈദ്യുതി വന്നപ്പോൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈ വോൾട്ടേജ് കയറി വന്നതിനാൽ കടകളിലേയും ഓഫീസുകളിലേയും കംപ്യൂട്ടർ അടക്കമുള്ള വൈദ്യുതി ഉപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.
ഇതുമൂലം റവന്യൂടവറിനു സമീപം ഉള്ള കെ എസ് ഇ ബി യുടെ ഒരു ട്രാൻസ്ഫോർമറിനും കേടുപാടുകൾ സംഭവിച്ചു. കെ എസ് ഇ ബി അധികൃതർ ഹൗസിംഗ് ബോർഡിൽ വിവരങ്ങൾ അറിയിച്ചിട്ട് യാതൊരുവിധ നടപടികളും ഹൗസിംഗ് ബോർഡിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കോടതികൾ അടക്കം ഒട്ടേറെ ഗവൺമെന്റ് ഓഫീസുകളും, ബിസിനസ്സ് സ്ഥാപനങ്ങളും ഉള്ള റവന്യൂ ടവറിലെ മിക്ക ഓഫീസുകളിലും കംപ്യൂട്ടർ അടക്കം വർക്ക് ചെയ്യാനാവത്ത സ്ഥിതിയിൽ എത്തിയിരിക്കുന്നു. നെറ്റ്വർക്ക് സംവിധാനങ്ങൾ കേടായതു മൂലം സർക്കാർ ഓഫീസുകൾ അടക്കം പ്രവർത്തിക്കുവാൻ പറ്റാത്ത സ്ഥിതിയിലാണ്.
പത്തനംതിട്ടയിൽ നിന്ന് ഇൻസ്പെക്ട്രേറ്റ് ഉദ്യോഗസ്ഥർ എത്തി ഇന്ന് പാനൽ ബോർഡ് അടക്കമുള്ള വയറിംഗ് സംവിധാനങ്ങളും പരിശോധന നടത്തുന്നു. ടവറിലെ 2 ലിഫ്റ്റും പ്രവർത്തനരഹിതമായിട്ട് 4 മാസക്കാലത്തിലേറെയായി. പല സംഘടനകളും ഹൗസിംഗ് ബോർഡിൽ പരാതി നൽകിയിട്ടും യാതൊരു വിധ നടപടികളും ബോർഡ് എടുത്തിട്ടില്ല. സർക്കാർ ഓഫീസുകളും, വിവിധ ബിസിനസ്സ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന 6 നിലകൾ ഉള്ള ഒരു ബിൽഡിംഗ് കാര്യക്ഷമമായി നടത്തുവാൻ കഴിയാത്ത ഹൗസിംഗ് ബോർഡ്