പത്തനംതിട്ട : ഗുണ്ടകൾക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ‘ഓപ്പറേഷൻ ആഗ് ‘( ആക്ഷൻ എഗൻസ്റ്റ് ആൻറി സോഷ്യൽസ് ആൻഡ് ഗുണ്ടാസ് ) പേരിട്ട പ്രത്യേക ഡ്രൈവിൽ ജില്ലയിൽ നിരവധി പേർ പിടിയിലായി. ഇന്നലെ രാത്രി നടന്ന പോലീസ് നടപടിയിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ആകെ 81 പേരെ പിടികൂടി. കാപ്പാ നിയമ നടപടികൾക്ക് വിധേയരായവർ ഉൾപ്പെടെയുള്ളവരും, വാറന്റ് നിലവിലുള്ളവരും പോലീസ് നടപടിക്ക് വിധേയരായി. കൂടാതെ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പടെയുള്ള വാറന്റ് പ്രതികളായ 32 പേരേയും അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. ജില്ലയിൽ 2022-23 വർഷത്തിൽ മാത്രം കാപ്പാ നടപടിയുടെ ഭാഗമായി 25 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതും അതിൽ 15 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതും 10 പേരെ സഞ്ചലന നിയന്ത്രണത്തിന് വിധേയമാക്കിയിട്ടുള്ളതുമാണ്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി കാപ്പാ നടപടി പൂർത്തിയാക്കിയ 8 ഗുണ്ടകളെ സ്റ്റേഷനുകളിൽ കൂട്ടികൊണ്ട് വന്നിട്ടുള്ളതും ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുള്ളതുമാണ്. ഇത്തരത്തിൽ പിടികൂടിയ 81 പേരിൽ കൊടും കുറ്റവാളികളായ ഗുണ്ടകളുടെ ലിസ്റ്റിൽപെട്ടവർ ഇവരാണ്.
അനീഷ് @ മുണ്ടനാറി അനീഷ്, 26 കേസുകൾ (പുളിക്കീഴ്), ഷാജഹാൻ, 11 കേസുകൾ (പത്തനംതിട്ട പോലീസ് സ്റ്റേഷൻ), ഫൈസൽ രാജ് 18 കേസുകൾ ( കൂടൽ), അജ്മൽ 13 കേസുകൾ , തൌഫീക്ക് 10 കേസുകൾ, ജയകുമാർ @ നെല്ലിമുകൾ ജയൻ 13 കേസുകൾ (അടൂർ), ഉദയൻ @ പാണ്ടിശ്ശേരി ഉദയൻ 11 കേസുകൾ (പന്തളം), അനീഷ് കെ ഏബ്രഹാം 10 കേസുകൾ (കീഴ്വായ്പൂർ), അലക്സ് എം ജോർജ്ജ് 10 കേസുകൾ (തിരുവല്ല), സുമേഷ് 6 കേസുകൾ (ചിറ്റാർ).
‘ഓപ്പറേഷൻ ആഗ് ‘ : പത്തനംതിട്ട ജില്ലയിൽ നിരവധി ഗുണ്ടകൾ പിടിയിൽ
Advertisements