പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലിൽ ബൈക്കും , റെഡിമിക്സ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെക്ക് യാത്രികന് ദാരുണാന്ത്യം ; മരിച്ചത് ചുങ്കപ്പാറ സ്വദേശി

പത്തനംതിട്ട : പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ പുത്തൂർപ്പടിയിൽ ബൈക്കും , റെഡിമിക്സ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെക്ക് യാത്രികന് ദാരുണാന്ത്യം.
ചുങ്കപ്പാറ കല്ലു കൊമ്പിൽ വീട്ടിൽ ഉമ്മറാണ് മരണപെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കോട്ടാങ്കൽ വായ്പൂർ റൂട്ടിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കും ലോറിയും കൂടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിൽ അകപ്പെട്ട ഉമ്മറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

Advertisements

ഉമ്മറിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി ഉടൽ വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരും പെരുമ്പെട്ടി പോലിസും സ്ഥലത്തെത്തിയാണ് മൃതദേഹം റോഡിൽ നിന്നും മാറ്റിയത്. പെരുമ്പെട്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലോറി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Hot Topics

Related Articles