പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയില്‍ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.
ബീവേറേജസ് മദ്യവില്‍പ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നു പ്രതികള ഉണ്ടെന്ന് റാന്നി പൊലീസ് പറഞ്ഞു. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാന്നിയില്‍ നടന്നത് ഗ്യാങ് വാറാണെന്ന് പൊലീസ് പറഞ്ഞു. റാന്നി ബിവറേജസിനു മുന്നില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തർക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയവർ ഇരു കാറുകളിലായി മന്ദമരുതിയില്‍ എത്തി. ഒരു കാറില്‍ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോള്‍ എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. കീക്കൊഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ആളാണ് 24 കാരനായ അമ്പാടി.