സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും ഉദാത്തവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി അഭിപ്രായപ്പെട്ടു. എസ്.പി.സി പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ‘പുത്തനുടുപ്പും പുസ്തകവും’ എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എസ്.പി.സി ജില്ലാതല ഉപദേശകസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പോലീസ് മേധാവി.
ജില്ലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.പി.സി പദ്ധതിയിലൂടെ നിരവധി സേവനങ്ങളും സഹായങ്ങളുമാണ് അര്‍ഹരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന് നല്‍കിവരുന്നത്. കോവിഡ് കാലത്തും അതിന്റെ സേവനമുഖങ്ങള് സമൂഹം കണ്ടനുഭവിച്ചതാണ്.
പത്തനംതിട്ട ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ഫിറോസ് ഖാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്.ഉഷാകുമാരി സ്വാഗതം പറഞ്ഞു. ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി യും എസ്പിസി പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസറുമായ ആര്.പ്രദീപ്കുമാര്‍ പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പുത്തനുടുപ്പും പുസ്തകങ്ങളും, ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങളും ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ്, പോലീസ് ഇന്‍സ്പെക്ടര്‍ ജി.സുനില്‍, എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ ജി.സുരേഷ് കുമാര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷിദിന്‍ ചാക്കോ, മുന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അശ്വിനി രാജന്, എസ്.എം യൂസഫ് കുമാര്‍, അനില അന്ന തോമസ് എന്നിവര്‍ സംസാരിച്ചു.
എസ്.പി.സി യുടെ സേവനം മഹത്തരം: ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി
Advertisements