പത്തനംതിട്ട: സ്കൂളുകള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് വിലയിരുത്തി. ജനപ്രതിനിധികളും പ്രഥമ അധ്യാപകരും അവലോകന യോഗത്തില്‍ പങ്കെടുത്തു. സുരക്ഷിതമായ സ്കൂള്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്കൂളുകളും പരിസരവും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്കൂളുകളുടെ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചെയര്‍മാന്റെ ഓക്സിമീറ്റര്‍ ചലഞ്ചിലൂടെ ലഭ്യമായ ഓക്സിമീറ്ററുകള്‍ ജില്ലാ ആസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും വിതരണം ചെയ്തു.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്.ഷമീര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഇന്ദിരാമണി, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, അഡ്വ.റോഷന് നായര്‍, എ. അഷറഫ്, സെക്രട്ടറി ഷെര്‍ളാ ബീഗം, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്കൂള്‍ തുറക്കൽ മുന്നൊരുക്കത്തിൽ; ചെയര്‍മാന്റെ ഓക്സിമീറ്റർ ചലഞ്ച്
Advertisements