അഖിലേന്ത്യാ യുവജന ഫെഡറേഷൻ (എഐവൈഎഫ്) ജില്ലാ സമ്മേളനം

പത്തനംതിട്ട :  അഖിലേന്ത്യാ യുവജന ഫെഡറേഷൻ (എഐവൈഎഫ്) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  28ന് ഉച്ചക്ക് രണ്ടിന് എം സുകുമാരപിള ഹാളിൽ (സിപിഐ ജില്ലാ കൗൺസിൽ ഓഫീസ്) നടന്ന മതതീവ്രവാദവും ഭരണകൂടവും സെമിനാറോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യ്തു കവി ഗിരീഷ് പുലിയൂർ വിഷയാവതരണം നടത്തി.   കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, സിപിഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം വി വിദ്യാധരൻ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ , എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബിബിൻ രാജു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles