ഫേസ്ബുക്ക് ഇനി ‘മെറ്റ’ ; സോഷ്യല്‍ ആപ്ലിക്കേഷന്റെ പേര് ഫേസ്ബുക്ക് എന്ന് തന്നെ തുടരും; അറിയാം മെറ്റയുടെ വിശേഷങ്ങള്‍

കൊച്ചി:ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമ കമ്പനിയായ ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പേര് മാറ്റിയിരിക്കുകയാണ് . ‘മെറ്റ’ എന്നാണ് പുതിയ പേരെന്ന് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.മെറ്റാവേഴ്‌സ് (metaverse) എന്നാണ് പൂര്‍ണ്ണമായ പേര്.വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ‘മെറ്റ’ കമ്പനിക്ക് കീഴില്‍ സോഷ്യല്‍ അപ്ലിക്കേഷനുകളായ ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പേരുകള്‍ അതേ പേരില്‍ തന്നെ തുടരും. വിര്‍ച്യുല്‍ റിയാലിറ്റി ലോകത്തെക്കും, 3-ഡി ലോകത്തെക്കും സാമൂഹ്യ മാധ്യമത്തെ മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

അതേസമയം ഫെയിസ്ബുക്ക് എന്ന സോഷ്യല്‍ ആപ്പ്‌ലിക്കേഷന്റെ പേരാണ് മാറ്റിയത് എന്ന രീതിയില്‍ ചില മാധ്യമങ്ങളും, ആളുകളും പ്രചരിപ്പിക്കുന്നത് തെറ്റാണ്. എന്നാല്‍ ഫെയിസ്ബുക്ക് ഇന്‍കോര്‍പ്പറേഷന്‍ എന്ന പാരന്റല്‍ കമ്പനി ഇനി മുതല്‍ മെറ്റ എന്ന പുതിയ പേരിലും ലോഗോയിലും അറിയപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് ഇന്‍കോര്‍പറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്‌സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ ഫേസ്ബുക്കിന്റെ പേരു മാറ്റാന്‍ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലല്ല, കമ്പനിയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുക്കര്‍ബര്‍ഗ്. ആപ്പുകളിലും ബ്രാന്‍ഡുകളിലും മാറ്റമില്ലെന്നും പുതിയ വെര്‍ച്വല്‍ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles