പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ ഉത്തരം കിട്ടിയില്ല; വനിതാ എസ്‌ഐയെ കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച്‌ എസ്പി

പത്തനംതിട്ട : പത്തനംതിട്ടയില്‍ എസ്‌ഐക്ക് എസ്പി വക ഇമ്ബോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്‌ഐക്ക് ഇമ്ബോസിഷൻ എഴുതാൻ നിർദ്ദേശം നല്‍കിയത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നല്‍കിയില്ല. പുതിയ ക്രിമിനല്‍ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടർന്നാണ് ഇമ്ബോസിഷൻ എഴുതി മെയില്‍ അയക്കാൻ എസ്പി നിർദ്ദേശം നല്‍കിയത്. എസ് ഐ ഉടൻ ഇമ്ബോസിഷൻ എഴുതി അയക്കുകയും ചെയ്തു. സംഭവം സേനയ്ക്കുള്ള വ്യപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി എന്നാണ് വിവരം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.