പത്തനംതിട്ട: ജില്ലയില്‍ മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 10627 വിദ്യാര്‍ഥികള്‍. ഇതില്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 6848 കുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 3779 പേരും ഉള്‍പ്പെടുന്നു. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി ആകെ 166 പരീക്ഷാ കേന്ദ്രങ്ങളും ചോദ്യ പേപ്പര്‍ വിതരണത്തിനായി 29 ക്ലസ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുള്ള സംശയനിവാരണത്തിനും പരീക്ഷയുടെ സുഗമമായ നടത്തിപ്പിനുമായി എസ്എസ്എല്‍സി വാര് റൂം ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി അറിയിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയായിരിക്കും വാര് റൂമിന്റെ പ്രവര്‍ത്തനം. നമ്പര്‍: 04692600181, 8921573966, 8301035286.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 3519 ആണ്‍കുട്ടികളും 3329 പെണ്‍കുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 2040 ആണ്‍കുട്ടികളും 1739 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നു. ഗവണ്മെന്റ് സ്കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 1331ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 278 ഉം ഉള്‍പ്പെടെ ആകെ 1609 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു. എയ്ഡഡ് വിഭാഗത്തില്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 5131 ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 3471 ഉം ഉള്‍പ്പെടെ 8602 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു. അണ്‍എയ്ഡഡ് സ്കൂളുകളില്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 386ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 30ഉം ഉള്‍പ്പെടെ ആകെ 416 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 1342 വിദ്യാര്‍ഥികള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 698 ഉം ഉള്‍പ്പെടെ 2040 പേര് പരീക്ഷ എഴുതുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 88 പേര് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 12 ഉം ഉള്‍പ്പെടെ ആകെ 100 പേര് പരീക്ഷ എഴുതുന്നു. സിഡബ്ല്യുഎസ്എന്‍ വിഭാഗത്തില്‍പ്പെടുന്ന 202 പേര് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 76 ഉം ഉള്‍പ്പെടെ 278 പേര് പരീക്ഷ എഴുതുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് പത്തനംതിട്ട എംടിഎച്ച്എസ്എസിലും(282) ഏറ്റവും കുറവ് ഇലന്തൂര്‍ ജിഎച്ച്എസ്എസി(4)ലുമാണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവല്ല എംജിഎം എച്ച്എസ്എസിലും(326) കുറവ് പുറമറ്റം ജിഎച്ച്എസ്എസിലും(3) ചാത്തങ്കേരി എസ്എന്‍ഡിപി സ്കൂളിലു(3)മാണ്.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 104ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 62ഉം ഉള്‍പ്പെടെ ജില്ലയില്‍ ആകെ 166 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 17 ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 12 ഉം ഉള്‍പ്പെടെ ജില്ലയില്‍ ആകെ 29 ക്ലസ്റ്ററുകളുണ്ട്.