വധശ്രമക്കേസ് : ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും

പത്തനംതിട്ട : വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിക്ക് 23 വർഷവും ഒരുമാസവും കഠിനതടവും, 95,500 പിഴയും ശിക്ഷ. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ്, പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-നാല് ജഡ്ജി പി പി പൂജയുടെ വിധി. 2010 ജനുവരി 27 ന് തിരുവല്ല കുറ്റൂർ ക്നാനായ പള്ളിക്ക് സമീപം വച്ച്, ബൈക്കിൽ സഞ്ചരിച്ച ഓതറ സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന, കുറ്റൂർ നെങ്ങേലി വല്യറ ലക്ഷം വീട് കോളനിയിൽ വിജയന്റെ മകൻ വിശാഖി(27)നെ വടിവാൾ കൊണ്ട് 7 പ്രതികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 6 പ്രതികളെയും നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. കുറ്റൂർ പടിഞ്ഞാറ് ഓതറ മുള്ളിപ്പാറ കോളനി, മുള്ളിപ്പാറ താഴെതിൽ ബിജു (35) ആണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു, തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിൽ ഇന്ന് കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്.

Advertisements

പിഴയടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ 3 വർഷവും 10 മാസവും കൂടി ശിക്ഷ അനുഭവിക്കണം. അന്യായ തടസ്സം ചെയ്തതിന് ഒരു മാസവും 500 രൂപ പിഴയും, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ചതിനു 3 വർഷവും 10,000 രൂപ പിഴയും, കഠിന ദേഹോപദ്രവത്തിനും വധശ്രമത്തിനും 10 വർഷം വീതവും, 40,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. എസ് ഐ കെ ആർ അനിൽകുമാർ രജിസ്റ്റർ ചെയ്ത കേസ്, അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ആർ ജയരാജാണ്‌ പ്രതികളെ അറസ്റ്റ് ചെയ്ത് ആയുധങ്ങൾ കണ്ടെടുത്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും, ജയരാജ് ഇപ്പോൾ പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിലെ ഒന്നാം പ്രതി മണൽവാരലും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി ഏർപ്പെട്ടു വന്നിരുന്നയാളാണ്, വിശാഖ് ഇതിനെ എതിർത്തതിന്റെ വിരോധത്താലാണ്, ഉച്ചഭക്ഷണശേഷം വീട്ടിൽ നിന്നും ബാങ്കിലേക്ക് പോകവേ, വിശാഖിനെ മറ്റു പ്രതികളുമായി ചേർന്ന് വടിവാളുകൾ ഉപയോഗിച്ച് വെട്ടി വീഴ്ത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടിയത് തടഞ്ഞപ്പോൾ കൈകാലുകളിൽ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു, വയറിനും ഗുരുതര പരിക്കേറ്റു. മാരകമായി പരിക്കുകൾ സംഭവിച്ച് റോഡിൽ കിടന്ന വിശാഖിനെ നാട്ടുകാർ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഭവം കണ്ടു അതുവഴി സൈക്കിളിൽ വന്ന വിശാഖിന്റെ സുഹൃത്ത് രഞ്ജിത്ത് എന്നയാളുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ ഇതോടെ എല്ലാ പ്രതികളും ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രേഖ ആർ നായർ ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.