തിരുവല്ല : ഇന്ദിരാ ഗാന്ധി 38-മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പൊടിയാടിയിൽ കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എ വി കുര്യൻ ആറ്റു മാലിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ പ്രദീപ് കുമാർ , അഡ്വ. പി എസ് മുരളീധരൻ നായർ, കെ ജെ മാത്യു, അനിൽ സി ഉഷ്സ്, രമേശ് ബാബു, രാജഗോപാല പ്രഭു, ശശികുമാർ, ഷിജു മാത്യു, രാധാകൃഷ്ണൻ, അനിയൻ കുഞ്ഞ്, രൻജി എന്നിവർ സംസാരിച്ചു.
Advertisements