പത്തനംതിട്ട : കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം നാർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന് കൈമാറിയത്തിനെതുടർന്ന്, അദ്ധേഹത്തിന്റെ മേൽനോട്ടത്തിൽ ഡാൻസാഫ് സംഘവും ഇലവുംതിട്ട പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മെഴുവേലി ശ്രീകൃഷ്ണപുരം രാജന്റെ മകൻ ശിവരദൻ (21), മെഴുവേലി ശ്രീകൃഷ്ണപുരം പടിപ്പുരക്കൽ ജോസ് വർഗീസിന്റെ മകൻ ലിജു ജോസ് (25)എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ശിവരദന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പൊതി കണ്ടെടുത്തത്. ഇന്ന് പുലർച്ചെ ഒരു മണിയോടടുത്ത് കുളനട രാമഞ്ചിറ റോഡിൽ വച്ചാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. ഡാൻസാഫ് സംഘത്തിൽ എസ് ഐ അജി സാമൂവൽ, സി പി ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ എന്നിവരാണുണ്ടായിരുന്നത്. ഇലവുംതിട്ട എസ് ഐ വിഷ്ണു, എ എസ് ഐ വിനോദ്, എസ് സി പി ഓമാരായ ബിന്ദുലാൽ, പ്രശാന്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.