വള്ളംകുളം ഗവ.യു പി സ്‌കൂളിന് അടുത്ത അധ്യായന
വര്‍ഷത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിടം: മന്ത്രി വീണാ ജോര്‍ജ്

തിരുവല്ല : അടുത്ത അധ്യായന വര്‍ഷത്തില്‍ വള്ളംകുളം ഗവ. യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വള്ളംകുളം ഗവ.യു.പി സ്‌കൂളിലെ നവീകരിച്ച പ്രീപ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വെണ്ണിക്കുളം സ്മാരകമായി കാണുന്ന സ്‌കൂളിലെ കെട്ടിടത്തിന്റെ പൈതൃകം സംരക്ഷിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നോ എം എല്‍ എ ഫണ്ടില്‍ നിന്നോ തുക അനുവദിക്കും. വിദ്യാ കിരണം മിഷനിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ നിരവധി സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ആക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ്, കിഫ്ബി, എംഎല്‍എ ആസ്തി വികസനം തുടങ്ങിയ ഫണ്ടുകളിലൂടെ പ്രവര്‍ത്തനം നടന്നു.

Advertisements

പഞ്ചായത്തിന്റെയും അധ്യാപകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വള്ളംകുളം ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവെന്നും എസ്എസ്‌കെ അനുവദിച്ച തുക വിനിയോഗിച്ച് പ്രീപ്രൈമറി ക്ലാസ് മുറികള്‍ ആധുനികവത്കരിച്ച് ശിശു സൗഹൃദപരമായ അന്തരീക്ഷം കുട്ടികള്‍ക്കായി ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. എസ്എസ്‌കെ അനുവദിച്ച 10 ലക്ഷം രൂപയില്‍ നവീകരിച്ച ക്ലാസ് മുറി, കുട്ടികളുടെ പാര്‍ക്ക് എന്നിവയുള്‍പ്പെടെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗുണമേന്‍മയുള്ളതും ശാസ്ത്രീയവുമായ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെ ദേശീയ, അന്തര്‍ദേശീയ, പ്രാദേശീക സാധ്യതകളെ പ്രയോജനപ്പെടുത്തി കേരളീയ മാതൃകയിലുള്ള പ്രീ സ്‌കൂള്‍ ആണ് നിര്‍മിപ്പിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭിന്നശേഷി സൗഹൃദവും വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കി കുട്ടികള്‍ക്ക് മാനസികവും ശാരീരികവും ബൗദ്ധികവുമായ വികാസം സൃഷ്ടിക്കാനായി ക്ലാസ് മുറികളും അതിന് പുറത്തുള്ള സ്ഥലങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ബി പി സി പുല്ലാട് എന്‍.എസ്. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യശില്‍പി സി.എ. അഭിലാഷിനെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബും സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും ഗായികയുമായ ഷിഫാനി റിയാസിനെ എസ് സി ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വള്ളിക്കോടും ജില്ലാ ജൈവ വൈവിധ്യ ബോര്‍ഡ് മത്സര വിജയി എസ്. ആര്യനന്ദയെ എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസും ആദരിച്ചു. ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മാണ ഉദ്ഘാടനം പുല്ലാട് എഇഒ ബി.ആര്‍. അനില നിര്‍വഹിച്ചു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സ തോമസ്, ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ഗീസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാര്‍, അമ്മിണി ചാക്കോ, ബിജി ബെന്നി, എം.എസ്. മോഹനന്‍, അനില്‍ ബാബു, സുസ്മിത ബൈജു, ഷേര്‍ളി ജയിംസ്, ആര്‍. ജയശ്രീ, ജിയുപിഎസ് പ്രധാന അധ്യാപിക സിന്ധു എലിസബേത്ത് ബാബു, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, എസ്എസ്ജി അംഗം പ്രകാശ് വള്ളംകുളം, പിറ്റിഎ പ്രസിഡന്റ് ജിനു ബ്രില്യന്റ്, സി ആര്‍ സി സി റെനി വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി എസ് ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles