പത്തനാപുരത്ത് വികസനം നടക്കുന്നത് സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ ; വാര്‍ത്ത വരും വിധത്തില്‍ ആകരുത് വിമര്‍ശനങ്ങള്‍ ; ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത വരും വിധത്തില്‍ ആകരുത് വിമര്‍ശനങ്ങള്‍, പത്തനാപുരത്ത് വികസനം നടക്കുന്നത് സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും മുഖ്യമന്ത്രി വായിച്ചു.

Advertisements

കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ ഗണേഷ്കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി വരുന്നത്. അതേസമയം യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഗണേഷ് കുമാറിന്റെ പരസ്യ പ്രതികരണത്തില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് പാര്‍ട്ടിയോഗത്തിലായിരുന്നു ഗണേഷ് കുമാര്‍ മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.