പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: അന്വേഷണം തമിഴ്നാട്ടിലേക്ക് 

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയുടെ (73) കൊലപാതകം സംബന്ധിച്ച അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്ബോഴും പ്രതികളെ സംബന്ധിച്ചു വ്യക്തമായ സൂചനയില്ല. പലരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരെ വിട്ടയയ്ക്കുകയാണ് ഉണ്ടായത്. പറക്കോടുനിന്നും കസ്റ്റഡിയിലെടുത്ത സംഘത്തിനു സംഭവവുമായി ബന്ധമുണ്ടാകാമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന സൂചനയാണ് ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്‍റെ കഴുത്തില്‍ കിടന്ന ഒമ്ബത് പവന്‍റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനവും. മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. ജോര്‍ജ് ഉണ്ണൂണ്ണിയുടെ സംസ്കാരം ഇന്നലെ മൈലപ്ര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. 

Advertisements

ആദ്യ മണിക്കൂറുകള്‍ നഷ്ടമായത് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനാസ്ഥ മൂലം 

മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ടശേഷമുള്ള ആദ്യ മണിക്കൂറുകള്‍ നഷ്ടമായത് അന്വേഷണസംഘത്തിനു വെല്ലുവിളിയായി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനുമിടയിലുള്ള സമയമാണ് പറയുന്നത്. പോലീസെത്തി പരിശോധിച്ച്‌ മരണം സ്ഥിരീകരിച്ചപ്പോഴേക്കും ആറുമണി കഴിഞ്ഞു. കൊലപാതകമെന്നു വ്യക്തമായ സൂചനകളുണ്ടായിട്ടും പോലീസ് നടപടികള്‍ നടത്താൻ തയാറായില്ല. ഇൻക്വസ്റ്റ് തയാറായശേഷമാണ് നടപടികളിലേക്കു കടന്നത്. കൊലപാതകികള്‍ക്ക് രക്ഷപ്പെടാൻ ഈ സമയം ധാരാളമായി. 

കൃത്യം നടന്നിരിക്കുന്ന സമയത്തെ സംബന്ധിച്ചു വ്യക്തത കൈവരിക്കാന്‍ പോലീസിനും കഴിയുന്നില്ല. സംഭവശേഷം പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കാനും ഏറെ വൈകി. സന്ധ്യയായതോടെ ശനിയാഴ്ച മൃതദേഹം കടയില്‍ തന്നെയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഫോറന്‍സിക്, ഡോഗ് സ്ക്വാഡുമെല്ലാം സ്ഥലം സന്ദര്‍ശിച്ചത് ഞായറാഴ്ചയാണ്. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തിയശേഷം മതി ഇൻക്വസ്റ്റെന്ന നിര്‍ദേശം വന്നതോടെ പിന്നെയും സമയമെടുത്തു. നടപടികള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം മാറ്റിയശേഷമാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ തീരുമാനിച്ചത്. 

കൊലപാതകമെന്നു സ്ഥിരീകരിച്ച്‌ പ്രതികളുടെ സഞ്ചാരപഥത്തിനു തടയിടാന്‍ പോലീസ് ശ്രമിച്ചില്ലെന്ന ആക്ഷേപമുണ്ട്. വിലപ്പെട്ട തെളിവുശേഖരണം നടക്കേണ്ടതും ആദ്യ മണിക്കൂറിലായിരുന്നു. ഇതു സംബന്ധിച്ചുണ്ടായ വീഴ്ച തുടരന്വേഷണത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും. 

പോലീസ് വീഴ്ചയെന്നു കെപിസിസി ജനറല്‍ സെക്രട്ടറി 

പത്തനംതിട്ട: മൈലപ്ര കൊലപാതകത്തിന്‍റെ പ്രതികളെ കണ്ടെത്താനാകാത്തത് പോലീസിന്‍റെ വീഴ്ചമൂലമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. പകല്‍വെളിച്ചത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ ഇൻക്വസ്റ്റ് പോലും തയാറാക്കിയത് ഒരു ദിവസം കഴിഞ്ഞാണ്. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ബന്ധുക്കളെ പോലും അറിയിക്കുന്നില്ല. സംസ്കാരത്തിനു മുന്പായി പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നു ബന്ധുക്കള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാനും പോലീസിനു കഴിഞ്ഞില്ലെന്ന് പഴകുളം മധു പറഞ്ഞു. അറസ്റ്റ് വൈകുന്തോറും തെളിവ് നശിപ്പിക്കാൻ പ്രതികള്‍ക്ക് അവസരം ലഭിക്കും. സിസിടിവിയെ മാത്രം ആശ്രയിച്ചു പ്രതികളെ കണ്ടെത്താനാണ് പോലീസ് നോക്കുന്നത്. പ്രതികളെ കണ്ടെത്താൻ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസിന് പ്രത്യക്ഷ സമരം ആരംഭിക്കേണ്ടി വരുമെന്നും പഴകുളം മധു പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.