പട്ടാളം വന്നാലേ എല്ലാമാകൂ എന്നു ധരിക്കേണ്ട..! കേരള പൊലീസിലുണ്ട് മലകയറാനറിയുന്ന പുലിക്കുട്ടികൾ; കുട്ടിക്കാനത്തെ പൊലീസ് കോട്ടയിൽ പഠിച്ചു തെളിഞ്ഞ പോരാളികൾ ബാബുവിനെ രക്ഷിക്കാനെത്തി കേരള പൊലീസിനെ കളറാക്കി

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ ഡെസ്‌ക്

കോട്ടയം: പാലക്കാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ പട്ടാളം വന്നതിനു പിന്നാലെ, കേരളത്തിൽ ഇത്തരം സംഭവങ്ങളിൽ ഇടപെടാൻ ആളില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്നത്. എന്നാൽ, ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ കേരള പൊലീസിൽ തന്നെ പുലിക്കുട്ടികൾ ഉണ്ടെന്നതിനു തെളിവു നൽകികയാണ്, ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘം. എന്നാൽ, ആരും അറിയാതെ പോയ ഒരു സംഘമുണ്ട്് ഈ പാലക്കാടൻ മലവേട്ടയ്ക്കിറങ്ങിയ സംഘത്തിൽ. കേരള പൊലീസിന്റെ കുട്ടിക്കാനത്തെ ക്യാമ്പിൽ നിന്നും ഹൈ ആൾട്ടിട്യൂഡ് റസ്‌ക്യുവിനടക്കം പരിശീലനം ലഭിച്ച കേരള പൊലീസിലെ പുലിക്കുട്ടികൾ.

Advertisements

2019 ലാണ് കേരളത്തിലെ പൊലീസിന് കരുത്ത് പകരുന്നതിനായി കുട്ടിക്കാനത്തെ ഹൈ ആൾട്ടിട്യൂഡ് കേന്ദ്രത്തിൽ പൊലീസിനു വേണ്ടിയുള്ള പരിശീലനം ആലംഭിച്ചത്. 12 പേരാണ് ഹൈ ആൾട്ടിട്യൂഡ് പരീശിലന സംഘത്തിലുള്ളത്. ഈ സംഘത്തിൽ നിന്നുള്ള അസിസ്റ്റന്റ് കമാന്റന്റ് ആർ.പി സ്റ്റാർമോന്റെ നേതൃത്വത്തിൽ, എസ്.ഐ പി.ആർ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ നിബു ജോർജ്, ഹവീൽദാർമാരായ ബൈജു , ജോബി വി ജോൺ , റെനീഷ് , റെജീഷ് , ഉദയകുമാർ, ഡ്രൈവർമാരായ തോമസ് , ജെറിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പാലക്കാട് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘത്തെപ്പറ്റി കാര്യമായ അറിവ് പൊതുസമൂഹത്തിന് ഇല്ലാതിരുന്നതാണ് കുട്ടിക്കാനത്തു നിന്നുള്ള സംഘം പാലക്കാട് എത്തുന്നത് വൈകിച്ചത്. സംഭവം ഉണ്ടായ ശേഷം വലിയ വാർത്തയായതിനു പിന്നാലെയാണ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നും ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘത്തെ പാലക്കാടിന് അയച്ചത്. സംഘം പാലക്കാട് എത്തിയപ്പോഴേയ്ക്കും പട്ടാളവും സംഘത്ത് എത്തിച്ചേർന്നിരുന്നു. ജില്ലാ കളക്ടർക്കായിരുന്നു ആദ്യ ഘട്ടത്തിൽ രക്ഷാ ദൗത്യത്തിന്റെ ചുമതല. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ ആദ്യം വിളിച്ചത് അഗ്നിരക്ഷാ സേനയെയും, എൻഡി.ആർ.എഫിനെയുമായിരുന്നു. പൊലീസ് ഇടപെടൽ ഉണ്ടായപ്പോൾ മാത്രമാണ് കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘത്തെ വിളിച്ചത്.

അഗ്നിരക്ഷാ സേനയ്ക്കും, എൻ.ഡി.ആർ.എഫിനും പട്ടാളത്തിനൊപ്പം തന്നെ ഈ സംഘവും സജീവമായി രക്ഷാദൗത്യത്തിൽ മലമുകളിൽ തന്നെയുണ്ടായിരുന്നു. 2019 ലാണ് കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് ആരംഭിച്ചത്. അന്നു മുതൽ തന്നെ ഉണ്ണികൃഷ്ണനും ടീമിന്റെ ഭാഗമായുണ്ട്. ഇതുവരെ 12 ബാച്ചുകളാണ് ഇവിടെ നിന്നും പൂർണമായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. ഹൈ ആൾട്ടിട്യുഡ് മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുക. ഇത്തരം മേഖലകളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയിലാണ് കേരള പൊലീസ് സംഘം പരിശീലനം നൽകുന്നത്.

കേരള പൊലീസിലെ കമാൻഡോ സംഘത്തിനും, വിവിധ മേഖലകളിലുള്ള രക്ഷാപ്രവർത്തകർക്കും ഹൈ ആൾട്ടിട്യൂഡ് സെന്ററിൽ പരിശീലനം നൽകുന്നത്. ഇത്തരം പരിശീലനത്തിന്റെ ഭാഗമായി മികവ് തെളിയിച്ച എട്ടു പേരാണ് പാലക്കാട് എത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് സൈന്യം ബാബുവിനെ രക്ഷിക്കുന്നതിനായി മലയിടുക്കിലേയ്ക്ക് ഇറങ്ങിയതും.

Hot Topics

Related Articles