അപകടങ്ങൾ തുടർക്കഥയായ മെലേ വെട്ടിപ്രത്ത് സിഗ്നൽ ലൈറ്റുകൾ അനുവദിച്ച് ആൻ്റോ ആൻ്റണി എംപി

പത്തനംതിട്ട: സ്ഥിരം അപകടമേഖലയായി മാറിയ റിങ്ങ് റോഡിലെ മേലെ വെട്ടിപ്രം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുക്കൾ  സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ആൻ്റോ ആൻ്റണി എംപി അനുവദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമതി അംഗം നഹാസ്പത്തനംതിട്ട നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് എംപിയുടെ അടിയന്തര ഇടപെടൽ.

Advertisements

മെലേ വെട്ടിപ്രത്ത് ചൊവ്വാഴ്ച്ച രാത്രി 11.40 ന് ഉണ്ടായ വാഹന അപകടത്തിൽ പാലക്കാട് രണ്ട് യുവാക്കൾ  മരിക്കുകയും, രണ്ട് യുവാക്കളെ ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മേലേ വെട്ടിപ്രം ജംഗ്ഷനും ഓർത്തഡോക്സ് പള്ളിക്കും മധ്യേയുള്ള വളവിൽ അപകടങ്ങൾ തുടർക്കഥയാവുകയും നിലവിൽ ആറു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മേഖലയിൽ സിംഗ്നൽ ലൈറ്റിൻ്റെ അനിവാര്യതയും വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ചാണ് ആൻ്റോ ആൻ്റണി എംപിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ചയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും നഹാസ് പത്തനംതിട്ടയായിരുന്നു.

Hot Topics

Related Articles