ഗാന്ധിനഗർ: പത്തനംതിട്ട ഇലന്തൂരിൽ ആഭിചാരക്കൊലയ്ക്ക് വിധേയമായ റോസ് ലിയുടെ (50) മകനെ നവജീവൻ ഏറ്റെടുത്തു. ഇടുക്കി ചേറ്റുകുഴി കൊച്ചറ വട്ടോളിൽ സണ്ണിയുടെ മകൻ സഞ്ചു (33) വിനെയാണ് നവജീവൻ ഏറ്റെടുത്തത്. കഴിഞ്ഞ 11ന് രാത്രിയിലാണ് റോസ് ലിയുടേതെന്ന് കരുതുന്ന അസ്ഥികൂടം പോസ്റ്റ്മോർട്ടനടപടി ക്കായി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. വിവരം അറിഞ്ഞ് 12 വർഷമായി റോസ് ലിയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭർത്താവ് സണ്ണിയും മക്കളായ സഞ്ചുവും മഞ്ചുവും മെഡിക്കൽ കോളജിലെത്തി.
12 ന് റോസ്ലി യുടെ ശരീരാവശിഷ്ങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തി കരിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് പിറ്റേ ദിവസമാണ് (13 ന്) പോസ്റ്റ്മോർട്ടം പൂർത്തി കരിച്ചത്. തുടർന്ന് കൊല ചെയ്യപ്പെട്ട തമിഴ് നാട് ധർമ്മപുരി സ്വദേശിനി പത്മയുടെ ശരീരവ ശിഷ്ടങ്ങളുടെ പോസ്റ്റ്മോർ ട്ട വും പൂർത്തി കരിച്ച ശേഷം ഇരുവരുടേയും മൃതദേഹ അവശിഷ്ടങ്ങൾ മെഡിക്കൽ കോളജ് മോർച്ചറി യിൽ സൂക്ഷിക്കുന്നതിനായി വച്ചു. തിരുവനന്തപുര ലബോറട്ടറിയിൽ നിന്ന് ഡി എൻ എ പരിശോധന ഫലം ലഭിച്ച ശേഷമേ ഇരുവരുടേയും ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുകയുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനാൽ പത്മയുടെ ബന്ധുക്കളും റോസ് ലിയുടെ ഭർത്താവും മകളും ആശുപത്രി വിട്ടു. എന്നാൽ സഞ്ചു അമ്മയുടെ മൃതദേഹം കിട്ടാതെ മെഡിക്കൽ കോളജ് ആശുപത്രി വിട്ടു പോകുന്നില്ലായെന്ന തീരുമാനവുമായി ആശുപത്രി കോമ്പൗണ്ടിൽ കഴിഞ്ഞു കൂ ടുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) രാവിലെ മെഡിക്കൽ കോളജ് ഒമ്പതാം വാർഡിന് സമീപം തളർന്ന് കിടക്കുന്ന സഞ്ചുവിനെ കറുകച്ചാൽ ഭാഗത്തു നിന്ന് ഒരു രോഗിയുമായി വന്ന അനിൽ എന്നയാൾ കണ്ടു. വിവരങ്ങൾ ചോദിച്ചപ്പോൾ സഞ്ചു പൊട്ടിക്കരഞ്ഞു.
ഉടൻ തന്നെ അനിൽ നവജീവൻ ട്രസ്റ്റി പി യു തോമസിനെ വിളിച്ചു. ഉടൻ തന്നെ നവജീവൻ വാളന്ററിയന്മാർ സഞ്ചുവിനെ കാണുകയും നവജീവനിൽ എത്തിക്കുകയായിരുന്നു. റോസ് ലിയുടെ ഡി എൻ എ ഫലം വരുന്നതു വരെ സഞ്ചുവിനെ സംരക്ഷിക്കുമെന്നും ആവശ്യമായ സഹായം ചെയ്യുമെന്നും
പി യു തോമസ് പറഞ്ഞു
കഴിഞ ജൂൺ 8 നാണ് റോസ് ലിയെ കാണാതാകുന്നത്. തുടർന്ന് സഞ്ചു ബന്ധുക്കളുടെ വീടുകളിൽ അന്വേഷിച്ചു വെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല.പിന്നീട് ആ ഗസ്റ്റ് 17 നാണ് കാലടി പോലീസിൽ പരാതി നൽകു ന്നത്. വർഷങ്ങളായി കാലടി ഭാഗത്ത് വീട്ടുജോലി ചെയ്ത് കഴിയുകയായിരുന്നു.
4 മാസമേ ആയുള്ളൂ ലോട്ടറി വില്പന തുടങ്ങിയിട്ട്. ഇതിനിടയിലാണ് കാണാതായ തെന്ന് സഞ്ചു പറയുന്നു. എന്തായാലും മാതാവിന്റെ മൃതദേഹവുമായി മാത്രമേ നാട്ടിലേയ്ക്ക് മടങ്ങൂ യെന്ന തീരുമാനത്തിലാണ് അവിവാഹിതനായ ഈ യുവാവ്.