പത്തനാപുരം: സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ 50 ലക്ഷം രൂപയുടെ മോഷണം നടന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനാപുരം പിടവൂര്‍ ആശാരിയഴികത്ത് വീട്ടില്‍ രാമചന്ദ്രന്‍പിള്ളയാണ് (62) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ 16ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജനതാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്. കതകുകളും ലോക്കറുകളും കുത്തിത്തുറന്നായിരുന്നു കവര്‍ച്ച. ബാങ്കിനുള്ളില്‍ മദ്യവും വെറ്റിലയും പാക്കും വച്ച് വിളക്ക് തെളിച്ച് പൂജനടത്തിയും സ്ഥാപനത്തില്‍ മുടി വിതറിയും പ്രത്യേക രീതിയിലാണ് മോഷണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച രാവിലെ ബാങ്കില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ബാങ്ക് ഉടമ ഇന്‍ഷ്വറന്‍സ് ഓഫീസിലും ബന്ധുവീട്ടിലും പോയി മടങ്ങിയെത്തി. ഉച്ചയോടെ വീടിന് മുകളില്‍ കയറി ശരീരത്ത് മുറിവുകളുണ്ടാക്കുകയും കൈ ഞരമ്ബുകള്‍ മുറിക്കുകയുമായിരുന്നു.
വാട്ടര്‍ ടാങ്കില്‍ കൈ മുക്കി അവശനിലയില്‍ കണ്ടെത്തിയ രാമചന്ദ്രന് പിള്ളയെ സമീപവാസികളാണ് കണ്ടെത്തിയത്. ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പത്തനാപുരം പൊലീസ് കേസെടുത്തു.