പത്തനംതിട്ട ഇലന്തൂരിലെ നരബലി മതതീവ്രവാദമെന്ന് ആവർത്തിച്ച് കെ.സുരേന്ദ്രൻ;

കൊച്ചി: ഇലവന്തൂരിലെ നരബലി കേസിലെ പ്രതിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ല. നരബലിക്ക് പിന്നിൽ തീവ്രവാദ സംഘടനാ സ്വാധീനം ഉണ്ടെന്ന് ബിജെപി വിശ്വസിക്കുന്നു. ഷാഫിയെ കുറിച്ച് മനസിലായ കാര്യങ്ങൾ തുറന്ന് പറയാൻ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

മനുഷ്യമനസാക്ഷിയെ നടുക്കിയ നരബലിയാണിത്. ഈ സംഭവം കേരള സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കണം. ഉത്തരവാദിത്തപ്പെട്ട പൊതു പ്രവർത്തകനും സിപിഎം നേതാവുമാണ് ഒരു പ്രതി. ഭരണകക്ഷിയും അവരുടെ നേതാവും ശരിയായ അഭിപ്രായം പറയാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സിപിഎം എന്താണ് ഭഗവൽസിങിനെതിരെ നടപടി എടുക്കാത്തത്?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന് പുറത്തായിരുന്നു ഇത്തരമൊരു സംഭവമെങ്കിൽ എങ്ങനെയാകുമായിരുന്നു പ്രതികരണങ്ങൾ സാംസ്‌കാരിക നായകൻമാർ എവിടെ പോയി? അർബൻ നെക്‌സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെ? എൽദോസ് കുന്നപ്പള്ളിക്കെതിരെ എന്താണ് സർക്കാരിന് പറയാനുള്ളത് ?
ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കൾ എന്താണ് മിണ്ടാത്തത് എന്നുംചോദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.