പത്തനംതിട്ട ജില്ല കരാട്ടെ അസോസിയേഷൻ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി ; പത്തനംതിട്ട അഡീഷണൽ എസ്‌ പി ബിനു ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ല കരോട്ടെ അസോസിയേഷൻ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കരോട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പ്രസാദ് ജോൺ മാമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പത്തനംതിട്ട അഡീഷണൽ എസ്‌ പി ബിനു ഉദ്ഘാടനം ചെയ്തു.

Advertisements

കുട്ടികൾക്ക് മാനസിക ഉന്മേഷവും, കരോട്ടെ പഠിക്കുന്നതിലൂടെ സമൂഹത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാനും, മദ്യം , മയക്കുമരുന്ന് എന്നിവയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ബാധ്യതയുള്ളവരായിതീരണമെന്നും അദ്ദേഹം പറഞ്ഞു .കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും,വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡജുമായ ഹാൻസി പി രാം ദയാൽ മുഖ്യപ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ, സുനിൽകുമാർ പി കെ, ജോസ് ജോൺ, ഗോപകുമാർ ആർ, ഷാജി ജോസഫ്, അനിൽ ഡൊമിനിക്, ഷൈജു മുഹമ്മദ്, ബിനു ഡാനിയൽ, ബിജു വിശ്വൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles