പത്തനംതിട്ട എംജിഎസ് കോളജിലെ 1986-88 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികളുടെ സൗഹൃദ കുടുംബ സംഗമം ‘ഒരിക്കൽ കൂടി’; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: പത്തനംതിട്ട എംജിഎസ് കോളജിലെ 1986-88 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികളുടെ സൗഹൃദ കുടുംബ സംഗമം ‘ഒരിക്കൽ കൂടി’ വനിത ശിശുവികസന ,ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നൈനാൻ കെ ഏബ്രഹാം അധ്യക്ഷതവഹിച്ചു .പ്രായം കൂടുംതോറും സ്‌നേഹത്തിൻറെ ഉഷ്മളതയും, ബന്ധത്തിൻറെ ആഴവും ഊട്ടി ഉറപ്പിക്കുന്നതാണ് കൂടെ പഠിച്ചവർ വർഷങ്ങൾക്കുശേഷം ഒത്തുകൂടുന്ന ഇതുപോലുള്ള സംഗമങ്ങൾ. ജിവിതത്തിൽ പലർക്കും താങ്ങും,തണലും ആയി മാറാൻ ഇത്തരം സൗഹൃദങ്ങൾ മാറെട്ടയെന്നുീ മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഷാജി വെട്ടിപ്പുറം, ബാബു തെക്കിനേത്ത്,മോൻസി കടമ്മനിട്ട,വിൽസൺ പി ,മധു റ്റി ജെ ,ജോസഫ് ആനിക്കാടൻ,രമ പി ഡി ,ബിന്ദു സതീഷ് ,യമൂന മുരളി,മിനി,ഷീബ സന്തോഷ് എലിസബേത്ത് സാമുവേൽ എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി

Advertisements

Hot Topics

Related Articles