പട്ടിത്താനം മണർകാട് ബൈപ്പാസിൽ റോഡരികിലെ ടൈൽ കൂനയിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരിക്കില്ല

ഏറ്റുമാനൂർ: പട്ടിത്താനം മണർകാട് ബൈപ്പാസിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് അരികിലെ ടൈൽ കൂനയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. മോനപ്പള്ളിയിലുള്ള വൈദികന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.

Advertisements

പട്ടിത്താനം ഭാഗത്തുനിന്നും വന്ന വാഹനം ബൈപ്പാസിൽ തവളക്കുഴി ഭാഗത്തുള്ള വളവ് തിരിയുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടുകയായിരുന്നു. തുടർന്ന് വളവ് തിരിയാതെ നേരെ വന്ന വാഹനം ഈ ഭാഗത്ത് ബൈപ്പാസിന്റെ വശങ്ങളിൽ ഫുട്പാത്ത് നിർമ്മിക്കാനായി കൂട്ടിയിട്ടിരുന്ന ടൈലുകളുടെ മുകളിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. ഈ സമയം എതിർദേശയിൽ നിന്നും വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനം നിന്നതിന് മൂന്നടി അകലെ വലിയ കുഴിയും അതിനപ്പുറം ഒരു വീടുമാണ് ഉള്ളത്. വാഹനത്തിനു വേഗം കുറവായിരുന്നതിനാലാണ് ടൈൽ പൂനയിൽ കയറിയ ശേഷം കുഴിയിലേക്ക് മറിയാതിരുന്നത്. അപകടത്തിൽ വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.