‘പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയലെ വോട്ടര്‍ പട്ടിക പുറത്തുവിടട്ടെ’; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പവൻ ഖേര

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി വീണ്ടും കോൺഗ്രസ്. അനുരാഗ് ഠാക്കൂറിന് വാർത്താ സമ്മേളനത്തിന് വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ചിരുന്നു. 

Advertisements

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ വലിയ രീതിയില്‍ വോട്ട് ക്രമക്കേട് ഉണ്ടായതായാണ് ഠാക്കൂര്‍ ആരോപിച്ചിരുന്നത്. ചില ഉദാഹരണങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ ഉയര്‍ത്തിയത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ വാർത്താ സമ്മേളനം നടത്തി ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ ഠാക്കൂറിന് നൽകി എന്നാണ് പവൻ ഖേര പറയുന്നത്. മഹാദേവ് പുരയിലെ വിവരങ്ങൾ രാഹുൽ ശേഖരിച്ചത് ആറ് മാസം കൊണ്ടാണ്. 

പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും നൽകാത്ത ഇലക്ട്രോണിക് വോട്ടർപട്ടികയാണ് കമ്മീഷൻ ലഭ്യമാക്കിയതെന്നും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്ത് വിടാൻ കമ്മീഷനെ വെല്ലുവിളിക്കുന്നു എന്നും പവൻ ഖേര പറഞ്ഞു.

Hot Topics

Related Articles