പായിപ്പാട്: റീത്ത് പള്ളി കൈതകൊട്ടാൽ റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട്
പായിപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ടി കെ കരുണാകരനും. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻസാരി കെ.എ
സെക്രട്ടറി ഷാനവാസ് സലിം തുടങ്ങിയവർ
മണ്ഡലം എംഎൽഎ അഡ്വ.ജോബ്‌മൈക്കിളിനെ സന്ദർശിച്ചു.
ടൗണിൽ നിന്നും വാർഡിലേക്കുള്ള പ്രധാന റോഡായ ടി റോഡ് നാളുകളായി തകരാറിലായിരുന്നു. പുനർ നിർമാണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 19,64,000രൂപ അനുവദിച്ചിരുന്നു. റീടെണ്ടർ നടപടികളിലേക്ക് പോകുന്ന മേൽപ്രസ്തുത റോഡ് വർക്കിന് വേണ്ടുന്ന ഇടപെടൽ നടത്തി കൊള്ളാമെന്ന് എംഎൽഎ ഉറപ്പു നൽകുകയും ചെയ്തു.
Advertisements