കോട്ടയം : പിതൃസഹോദരിയെയും ഭര്‍ത്താവിനെയും അതിക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പഴയിടം ഇരട്ടക്കൊലപാതക കേസിന്റെ വിധി ഇന്ന്. കോട്ടയം രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിപറയുക.
പ്രതി പഴയിടം ചൂരപ്പാടി അരുണ്‍ശശി ആറുവര്‍ഷമായി റിമാന്റിലാണ്. 2017ല്‍ കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും കൊവിഡ് കാലഘട്ടത്തില്‍ വിചാരണ വൈകിയതിനാല്‍ നടപടികള്‍ നീണ്ടുപോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2013 ആഗസ്റ്റ് 28നു രാത്രിയിലാണ് അരുണ്‍ സ്വന്തം പിതൃസഹോദരി തീമ്പനാ
ല്‍ വീട്ടില്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്‌കരന്‍നായരെയും (71) പഴയിടത്തെ വീട്ടിനുള്ളില്‍ ചുറ്റികക്ക് അടിച്ചുകൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ അരുണ്‍ശശിയെ മൂന്നൂവര്‍ഷത്തിനു ശേഷം ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.
ചെന്നൈയിലെ ലോഡ്ജില്‍ താമസിച്ചു ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നതിനിടെ 2016 നവംബറില്‍ അരുണിനെ ചെന്നൈ പോലീസാണ് പിടികൂടിയത്. ചെന്നൈ പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്തു നിന്നുള്ള പോലീസ് സംഘം പ്രത്യേക വാറന്റു പ്രകാരം കോട്ടയം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കോട്ടയത്തു നിന്ന് മുങ്ങിയ ഇയാള്‍ തൃശൂരിൽ എത്തിയശേഷം ചെന്നൈ, ഹൈദരാബാദ് വഴി ഒഡിഷയിലെത്തി. അവിടെ തങ്ങിയശേഷം ഭുവനേശ്വറിലും കൊല്‍ക്കത്തയിലും കഴിഞ്ഞു.
ഭുവനേശ്വറിലെ ഷോപ്പിങ് മാളില്‍ മോഷണം നടത്തി മുങ്ങിയ ഇയാള്‍ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു.
മാളുകളിലെ മോഷണങ്ങളിലെ അന്വേഷണത്തില്‍ സിസിടിവി കാമറയില്‍ അരുണിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
ഋഷിവാലി എന്ന പേരില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് ഇയാള്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി നേടിയത്. ജോലി ചെയ്ത സ്ഥലങ്ങളില്ലാം പ്രശ്നങ്ങള്‍ സൃഷ്ടിച്ചാണ് സ്ഥലം വിട്ടത്.
ഇരട്ടക്കൊലപാതക കേസില്‍ പോലീസിന്റെ സംശയനിഴലില്‍ ആദ്യം അരുണ്‍ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ശശിയായിരുന്നു. അതിനാല്‍, ദമ്പതികളുമായി അടുത്ത പരിചയമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന് ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പിച്ച പോലീസ്, പല ബന്ധുക്കളെയും സംശയിച്ചെങ്കിലും അരുണിലേക്ക് എത്തിയിരുന്നില്ല.
സെപ്തംബര്‍ 19ന് കോട്ടയം റബര്‍ബോര്‍ഡ് ജങ്ഷനു സമീപത്തു കൂടി നടന്നുപോയ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപെടാനുള്ള ശ്രമത്തിനിടെ അരുണിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പഴയിടം ഇരട്ട കൊലപാതകം നടത്തിയത് അരുണ്‍ ആണെന്ന് വ്യക്തമായത്.
മറ്റു സംസ്ഥാനങ്ങളിലെ കേസുകള്‍ കൂടാതെ മണിമല, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ എട്ട് ക്രിമിനല്‍കേസുകളില്‍ കൂടി പ്രതിയായിരുന്നു അരുണ്‍ശശി.