റാണി വരുന്നു…നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്

ശങ്കര്‍ രാമകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’ യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന ഒരു പ്രൊജക്റ്റാണ് ‘റാണി’. അത് യാഥാര്‍ഥ്യമാകുന്നുവെന്ന് അറിയുന്നതില്‍ വലിയ സന്തോഷം തോന്നുന്നുവെന്ന് മഞ്‍ജു വാര്യര്‍ പറയുന്നു. ഈ വിസ്‍മയകരമായ ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മഞ്‍ജു വാര്യര്‍ ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷൻ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്‍ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ശങ്കര്‍ രാമകൃഷ്‍ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

മാലാ പാർവതി, അനുമോൾ ഇന്ദ്രൻസ്, ​ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ‘റാണി’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

മേന മേലത്ത് ആണ് ​ഗാനങ്ങൾ എഴുതി സം​ഗീതം നൽകിയിരിക്കുന്നത്. വിനായക് ​ഗോപാൽ ആണ് ഛായാ​ഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ.

Hot Topics

Related Articles