അദ്ധ്യയന വര്‍ഷം അവസാനിക്കും മുമ്പ് യൂണിഫോം വിതരണം;25ന് സംസ്ഥാനതല ഉദ്ഘാടനം

തിരുവനന്തപുരം :സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ ചരിത്ര നേട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2022-’23 അദ്ധ്യയന വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

മാര്‍ച്ച് 25ന് നടക്കുന്ന യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. മാര്‍ച്ച് 25ന് രാവിലെ 11ന് ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം നല്‍കിയാണ് ഉദ്ഘാടനം. സ്‌കൂളിന് സമീപത്തുള്ള ഏലൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമീപത്തെ മുഴുവന്‍ സ്‌കൂളുകളിലെയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.
ബിപിസിഎല്ലിന്റെ സഹായത്തോടെ 95,61,502 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Hot Topics

Related Articles