മെല്ലെ.. മെല്ലെ മുഖപടം തെല്ലൊതുക്കിയ ഡ്രൈവറാണ് താരം ; ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി യാത്രക്കിടെ  പാട്ടുപാടി വൈറൽ ആയി കെഎസ്‌ആർടിസി ഡ്രൈവർ 

ചേർത്തല: ചേർത്തല കെഎസ്‌ആർടിസി ബസ് ഡിപ്പോയില്‍ നിന്ന് അവധി ആഘോഷവുമായി ബന്ധപ്പെട്ട് അതിരപ്പള്ളി- മലക്കപ്പാറയിലേയ്ക്ക് ടൂർ പോയ ബസില്‍ പാട്ട് പാടുന്ന ഡ്രൈവറുടെ വീഡിയോ വൈറല്‍.ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പോയ ബസിലെ ഡ്രൈവറാണ് ഇപ്പോള്‍ താരം. പട്ടണക്കാട് പാറയില്‍ പ്രണവം സ്വാശ്രയ സംഘത്തിലെ അംഗങ്ങളുമായി 28 ന് പുലർച്ചെ 4.30നാണ് ചേർത്തലയില്‍ നിന്ന് ബസ് പുറപ്പെട്ടത്.

ബസിനുള്ളില്‍ ഉണ്ടായിരുന്നവർ ഏറെ പേരും കലാകാരന്മാരായിരുന്നു. അവർ ഓരോരുത്തരുമായി പല വിധ പാട്ടുകള്‍ പാടി. ഇതിനിടയിലാണ് ഡ്രൈവർ ചേർത്തല വയലാർ നാരായണീയം വീട്ടില്‍ രാജേന്ദ്രൻ നല്ലൊരു പാട്ടുകാരനാണെന്ന് ആരോ പറഞ്ഞത്. മലക്കപ്പാറ വ്യൂപോയിന്റില്‍ എത്തിയതോടെ മിക്കവരും കാഴ്ച കാണാൻ ഇറങ്ങി. കുറച്ച്‌ പേർ മാത്രമെ ആ നേരം ബസില്‍ ഉണ്ടായിരുന്നുള്ളു. സമയം കളയാൻ വേണ്ടി രാജേന്ദ്രൻ മൈക്ക് വാങ്ങി പാടി തുടങ്ങി. മെല്ലെ.. മെല്ലെ മുഖപടം തെല്ലൊതുക്കി , അല്ലിയാമ്പല്‍ കടവില്‍… പാട്ട് കേട്ട ഉടനെ ബസിലുണ്ടായിരുന്ന ഒരാള്‍ തന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ അതു പകർത്തി. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഇപ്പോള്‍ വിവിധയിടങ്ങളില്‍ നിന്ന് രാജേന്ദ്രന് ഫോണ്‍ താഴെ വയ്ക്കാൻ സമയമില്ലാത്ത രീതിയില്‍ അഭിനന്ദനങ്ങള്‍ വന്നുകൊണ്ടേരിക്കുകയാണെന്ന് രാജേന്ദ്രൻ പറയുന്നു.

Hot Topics

Related Articles