ആലപ്പുഴ: പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പി സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചയാളാണ് പി സി ജോര്‍ജെന്നും അദ്ദേഹം വ്യക്തമാക്കി.
ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. പി സി ജോര്‍ജ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വായ തുറക്കുന്ന ആളാണ്. അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്‌നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്. കുട്ടി നിഷ്‌കളങ്കനാണെന്നും അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അദ്ദേഹം പ്രതികരിച്ചു.