കോട്ടയം : ബിഷപ്പുമാരുടെ പിന്തുണ അനിലിനുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്ന് ബി.ജെ.പി നേതാവ് പി.സി ജോർജ്. അവരുടെ പിന്തുണ ഏത് രീതിയില്‍ ഉണ്ടാക്കിയെടുക്കാമെന്ന് താൻ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനില്‍ ആൻണിയുടെ സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും ബിഷപ്പുമാരും തമ്മില്‍ ഒരു ക്രിസ്ത്യൻ എന്ന രീതിയിലുള്ള ബന്ധമായിരുന്നു. ഇക്കാര്യത്തില്‍ ചെറിയ ഒരു തടസ്സമുണ്ടായിട്ടുണ്ട്. തനിക്ക് കള്ളം പറഞ്ഞ് ശീലമില്ല. ഈ തടസ്സം എങ്ങിനെ മാറ്റിയെടുക്കാനാകുമെന്ന് തീർച്ചയായും പരിശോധിക്കും. സഭാ നേതൃത്വവുമായി സംസാരിക്കും. ബിഷപ്പുമാരെ നേരിട്ട് പോയി കാണും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാസായുടെ ഭാരവാഹിയുമായും സംസാരിക്കും. ഇന്ന് ശ്രമിച്ചെങ്കിലും അവരുമായി സംസാരിക്കാൻ സാധിച്ചില്ല. അവർ താൻ സ്ഥാനാർഥിയായെന്ന് പറഞ്ഞപ്പോള്‍ അവർക്ക് സന്തോഷമായിരുന്നു. പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് താൻ ആവശ്യപ്പെടും. മണ്ഡലത്തില്‍ അനിലിനെ താൻ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താൻ പോകേണ്ടിടത്ത് താൻ പോകും. പ്രവർത്തകർ പോകേണ്ടിടത്ത് അവർ പോകും. ഇനി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കില്ല. പത്തനംതിട്ട അല്ലാതെ ഒരു സ്ഥലത്ത് നിന്നും ലോക്സഭയിലേക്ക് മത്സരിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.