കോട്ടയം: മുസ്ലീംങ്ങൾ പാക്കിസ്ഥാനിലേയ്ക്കു പോകണമെന്ന വർഗീയ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി ജോർജിന് എതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മുസ്ലീം യൂത്ത് ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മതപ്ദർദ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമമാണ് ഇപ്പോൾ മുൻ എംഎൽഎ കൂടിയായ പി.സി ജോർജിന് എതിരെ കേസെടുത്തിരിക്കുന്നത്. ജനം ടിവിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെയാണ് മത സ്പർദ വളർത്തുന്ന ഗുരുതരമാണ് ആരോപണങ്ങൾ മുസ്ലീം സമുദായത്തിന് എതിരെ പി.സി ജോർജ് ഉയർത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Advertisements