കൊച്ചി : മത്സരമില്ലാതെ പി.സി.ചാക്കോ വീണ്ടും എൻ സി പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് എ.കെ.ശശീന്ദ്രൻ നിർദേശിച്ചു, തോമസ് കെ തോമസ് പിന്താങ്ങി. പി.സി.ചാക്കോയെ പ്രസിഡൻ്റാക്കാൻ എ.കെ.ശശീന്ദ്രൻ – തോമസ് കെ തോമസ് വിഭാഗങ്ങൾ നേരത്തെ സമവായത്തിലെത്തിയിരുന്നു.
Advertisements
അതേസമയം എൻ.സി.പി സംസ്ഥാന ജനറൽ കൗൺസിലിൽ നിന്ന് പ്രതിഷേധിച്ച് മുൻ ദേശീയ നേതാവ് ഇറങ്ങി പോയി. മലപ്പുറത്ത് നിന്നുള്ള നേതാവ് എൻ.എ.മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി. ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു.