കോട്ടയം: മതവിദ്വേഷ പ്രകോപനപരമായ പ്രസംഗം നടത്തിയ പി.സി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോർജിന് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. കർശന നിർദേശങ്ങളോടെയാണ് ജോർജിന് കോടതി ജാമ്യം അനുവദിച്ചത്. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗം ആവർത്തിക്കരുത് എന്ന ഉപാധിയോടെയാണ് കോടതി ജോർജിന് ജാമ്യം അനുവദിച്ചത്.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ 153 എ വകുപ്പ് പ്രകാരമാണ് ഫോർട്ട് പൊലീസ് കേസ് എടുത്തിരുന്നത്. ഇതേ തുടർന്ന് ഫോർട്ട് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്വന്തം കാറിൽ മകൻ ഷോൺ ജോർജിനൊപ്പമാണ് ഇദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് പോയത്. തുടർന്ന്, തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിച്ച ശേഷം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. തുടർന്ന് പ്രസംഗം വിവാദമായതോടെയാണ് ഇന്നലെ രാത്രി പൊലീസ് ജോർജിനെതിരെ കേസെടുത്തത്. തുടർന്ന് പൊലീസ് സംഘം ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വർഗീയ പരാമർശം ആവർത്തിക്കരുത് സാക്ഷികളെ സ്വാധീനിക്കരുത് , ഇനി വിദ്വേഷ പ്രസംഗം നടത്തരുത് എന്നിവ അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോർജിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുസ്ലീം തീവ്രവാദികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി.സി ജോർജ് ആരോപിച്ചു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. എം.എ യൂസഫലിയ്ക്കെതിരായ ആരോപണങ്ങൾ പിൻവലിക്കുന്നു. എന്നാൽ, മറിച്ചുള്ള പ്രസ്താവനകളിലെല്ലാം ഉറച്ചു നിൽക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.