കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വെണ്ണലയിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ജോർജിനെ ഇപ്പോൾ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ജോർജിനെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എ.ആർ ക്യാമ്പിൽ വച്ചാണ് ജോർജിനെ പൊലീസ് സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു ശേഷം ജോർജിന്റെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ ജോർജിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തേക്കും. തിരുവനന്തപുരത്തു നിന്നും പൊലീസ് സംഘം എ.ആർ ക്യാമ്പിൽ എത്തിയിട്ടുണ്ട്. വിഴിഞ്ഞം പൊലീസാണ് എ.ആർ ക്യാമ്പിൽ എത്തിയിരിക്കുന്നത്. തുടർന്ന്, ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോർജിനെ തിരുവനന്തപുരത്തേയ്ക്കു കൊണ്ടു പോകുമെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു കേസിലും കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് ഇപ്പോൾ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ ജോർജിന്റെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ബി.ജെ.പി സംഘപരിവാർ പ്രവർത്തകർ എ.ആർ ക്യാമ്പിനു മുന്നിൽ തമ്പടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ ഉണ്ടായേക്കും.