പി.സി ജോർജിനെ പിൻതുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം വിദ്യാർത്ഥി നേതാവിനെ പുറത്താക്കി; ജോസ് കെ.മാണിയ്‌ക്കെതിരെ വിമർശനവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് നേതാവ്

കൊച്ചി: പി.സി ജോർജിനെ പിൻതുണച്ച് ഫെയ്‌സുബുക്ക് പോസ്റ്റിട്ട കേരള കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി (എം) എറണാകുളം ജില്ലാ സെക്രട്ടറി ജിനു പൗലോസിനെതിരെ നടപടിയുമായി കേരള കോൺഗ്രസ്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ജിനു പൗലോസിനെ സംഘടനയിൽ നിന്നു പുറത്താക്കിയെന്ന് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംംസഥാന ഭാരവാഹി ടോബി തൈപ്പറമ്പിലാണ് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ജോസ് കെ.മാണിയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ജിനു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.

Advertisements

ജിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ശ്രീ ജോസ് കെ മാണി
എന്ത് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് എന്നെ പുറത്താക്കിയത് എന്നറിയാൻ ആഗ്രഹമുണ്ട് .
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പി സി ജോർജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ചു ഫേസ്ബുക്കിൽ എഴുതിയതിന്റെ പേരിലാണ് എന്നെ പുറത്താക്കിയതെങ്കിൽ ആദ്യം പുറത്താവേണ്ടത് നിങ്ങൾ തന്നെ അല്ലെ ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ജോർജിന്റെ ആരോപണത്തിന് ആദ്യം കുട പിടിച്ചത് നിങ്ങൾ തന്നെ അല്ലെ ?
പിണറായി വിജയനെ പേടിച്ചു അഭിപ്രായം മാറ്റിയത് വേറെ കാര്യം .
അതേ പോലെ യു ഡി എഫിൽ ലീഗിന്റെയും അവരുടെ സമുദായത്തിന്റെയും അപ്രമാദിത്വം എന്ന് പറഞ്ഞു എൽ ഡി എഫിൽ പോയ നിങ്ങൾ ഇന്ന് ആരെയാണ് പേടിക്കുന്നത് ?

പി സി ജോർജിനോട് ഒരുപാട് എതിർപ്പുകൾ എനിക്കുണ്ട് . എന്നാൽ ഈ വിഷയത്തിൽ ഒരു ക്രൈസ്തവ വിശ്വാസിയെന്ന നിലയിൽ എനിക്ക് അദ്ദേഹത്തിൽ അഭിമാനം തോന്നി , കാരണം നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടി പോലുമില്ലാത്ത നസ്രാണികളുടെ നേതാക്കൾ എന്നു അവകാശപ്പെട്ടു നടക്കുന്ന ഒരു പറ്റം കേരളാ കോൺഗ്രെസ്സുകാർക്കിടയിൽ അദ്ദേഹം വേറിട്ട് നില്കുന്നു .
നിങ്ങളുടെ പ്രസ്ഥാനത്തിൽ വന്നു ചേർന്നതിൽ ഞാൻ ഖേദിക്കുന്നു

Hot Topics

Related Articles