കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിനെതിരെ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച് നാഗരാജു. വിദ്വേഷ പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണത്തിലുണ്ട്. കേസില്‍ പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്ന ശേഷം നടപടിയെന്നും കമീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗിരീഷ് ആണ് പ്രോസിക്യൂഷന് നിലപാട് കൂടി പരിഗണിച്ച് ജാമ്യാപേക്ഷ തള്ളിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം കിഴക്കേകോട്ടയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹരജി നിലനില്‍ക്കുന്നതിനിടയാണ് വെണ്ണലയിലെ പ്രസംഗത്തില്‍ പാലാരിവട്ടം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സമുദായ സ്പര്ധയുണ്ടാക്കല്, മനഃപൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. സപ്താഹ യജ്ഞത്തിന്റെ നോട്ടീസില്‍ ജോര്‍ജിന്റെ പേരുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്തരമൊരു വിദ്വേഷ പ്രസംഗം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്.
പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ പേരില്ലാതിരുന്നിട്ടും എഴുതി തയാറാക്കിയ വിദ്വേഷ പ്രസംഗം നടത്താന്‍ പ്രതിക്ക് അവസരം ഒരുക്കിയത് ആരാണെന്ന് പരിശോധിക്കണം. ഇതിനായി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. ഏപ്രില്‍ 29ന് സമാനസ്വഭാവമുള്ള കുറ്റകൃത്യത്തില്‍ അറസ്റ്റിലായ ജോര്‍ജിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഒമ്ബതിന് വെണ്ണലയില്‍ എത്തി അതേ കുറ്റം ആവര്‍ത്തിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.